ദൈവദാസൻ മോൺ. ജോസഫ് കണ്ടത്തിലച്ചന്റെ നാമകരണ പരിപാടികളുടെ രൂപതാതല സമാപനം നടത്തി
Friday, May 23, 2025 12:42 AM IST
ചേർത്തല : എ എസ് എം ഐ, ഗ്രീൻ ഗാർഡൻസ് സന്യാസ സഭയുടെ സ്ഥാപകൾ ദൈവദാസൻ മോൺ. ജോസഫ് കണ്ടത്തിലച്ചന്റെ നാമകരണ പരിപാടികളുടെ രൂപതാതല സമാപനം ചേർത്തല ഗ്രീൻ ഗാർഡൻസിൽ നടന്നു.
ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ ഫാ. ബർക്കുമാൻസ് കോടയ്ക്കൽ (എപ്പിസ്കോപ്പൽ ഡെലിഗേറ്റ്), ഫാ. ആന്റണി വാഴക്കാല (പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്), സിസ്റ്റർ ഇസബൽ ഫ്രാൻസിസ് (സിസ്റ്റർ ജനറൽ, എഎസ് എം ഐ ), സിസ്റ്റർ നൈസി എം എസ് ജെ ( നോട്ടറി), സിസ്റ്റർ സെബസ്റ്റീന (പോസ്റ്റുലേറ്റർ), സിസ്റ്റർ റോഷി എഫ് സിസി (അഡ്ജന്റ് നോട്ടറി), സിസ്റ്റർ അലക്സ് , സിസ്റ്റർ മെൽബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.