ദേശീയപാത തകർച്ച: സമഗ്ര അന്വേഷണം വേണമെന്ന് കെപിസിസി
Friday, May 23, 2025 1:28 AM IST
തിരുവനന്തപുരം: ദേശീയപാതയുടെ തകർച്ചയേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു.
ദേശീപാതയിലെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീപാത അഥോറിറ്റിയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.
കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരാനും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന നേതൃത്വ ക്യാന്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം 26ന് വൈകുന്നേരം നാലിനു കൊച്ചിയിൽ കെപിസിസിയുടെ ആഭിമുഖ്യത്തിൽ ജയ് ഹിന്ദ് സഭ സംഘടിപ്പിക്കും.
ഇന്ത്യൻ സൈന്യത്തിന്റെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജയ് ഹിന്ദ് സഭകളിൽ മുതിർന്ന സൈനികർ, വിമുക്ത സൈനികർ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.