ക്വാറം തികഞ്ഞില്ല; ഗവർണർ പങ്കെടുത്ത യോഗം പിരിച്ചുവിട്ടു
Friday, May 23, 2025 12:46 AM IST
തിരുവനന്തപുരം: ക്വാറം തികയാത്തതിനെ തുടർന്ന് ഗവർണർ പങ്കെടുത്ത സാങ്കേതിക സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം പിരിട്ടുവിട്ടു. സർവകലാശാല ബജറ്റ് അംഗീകരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ യോഗം വിളിച്ചത്.
വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് നാലു തവണ വിളിച്ച സിൻഡിക്കറ്റ് യോഗങ്ങൾ എംഎൽഎമാർ ഉൾപ്പെടെയുള്ള സിൻഡിക്കറ്റ് അംഗങ്ങൾ ബഹിഷ്ക്കരിച്ചതിനെ തുടർന്നാണ് ഇന്നലെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരം വീണ്ടും യോഗം വിളിച്ചത്.
54 പേരുള്ള സമിതിയിൽ 10 പേരാണ് എത്തിയത്. ഗവർണർ ആദ്യമായാണ് സാങ്കേതിക സർവകലാശാലയുടെ സെനറ്റിന് സമാനമായ ബോർഡ് ഓഫ് ഗവർണർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.