പീഡനപരാതി നല്കിയ നടി മുന്‍കൂര്‍ ജാമ്യം തേടി
Thursday, May 22, 2025 12:56 AM IST
കൊച്ചി: നടന് ബാലചന്ദ്രമേനോനെതിരേ പീഡനപരാതി നല്കിയ ആലുവ സ്വദേശിയായ നടി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി.
ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാണ് നടിയുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും.
ബാലചന്ദ്രമേനോന്റെ പരാതിയില്‍ ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തിയാണ് നടിക്കും സംഗീത് ലൂയീസ് എന്നയാള്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.