സ്പാ ചികിത്സയുടെ മറവിൽ പെണ്‍വാണിഭം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ
Friday, May 23, 2025 12:46 AM IST
തൃശൂർ: സംസ്ഥാനത്ത് ആയുർവേദത്തിന്റെ പേരിൽ നടക്കുന്ന വ്യാജ ചികിത്സകളും പ്രചാരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത്.
അലോപ്പതി ഡോക്ടർമാരാണ് പല വ്യാജ പ്രചാരണങ്ങൾക്കും പിറകിലുള്ളതെന്നും ഭാരവാഹികൾ ആരോപിച്ചു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വാർഷിക കൗണ്‍സിലിന് ഇന്നു റീജണൽ തിയറ്ററിൽ തുടക്കമാകും.