പാ​ലാ: ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ 90-ാം ച​ര​മ​വാ​ര്‍ഷി​കം ഇ​ന്ന് പാ​ലാ എ​സ്എ​ച്ച് പ്രൊ​വി​ന്‍ഷ്യ​ല്‍ ഹൗ​സ് ക​പ്പേ​ള​യി​ല്‍ ആ​ച​രി​ക്കും. രാ​വി​ലെ പ​ത്തി​ന് കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി.

11.45ന് ​ക​ബ​റി​ട​ത്തി​ങ്ക​ല്‍ ച​ര​മ​വാ​ര്‍ഷി​ക​പ്രാ​ര്‍ഥ​ന​ക​ള്‍. 12ന് ​ശ്രാ​ദ്ധനേ​ര്‍ച്ച വെ​ഞ്ച​രി​പ്പ്- ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ച​ര​മ​വാ​ര്‍ഷി​ക​ത്തി​ന് ഒ​രു​ക്ക​മാ​യി ന​ട​ന്ന ന​വ​നാ​ള്‍ പ്രാ​ര്‍ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് മ​ത്താ​യി അ​ച്ച​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന പാ​ലാ എ​സ്എ​ച്ച് പ്രൊ​വി​ഷ്യ​ല്‍ ഹൗ​സ് ക​പ്പേ​ള​യി​ല്‍ എ​ത്തി​യ​ത്.