മുനമ്പം സമരം 20-ാം ദിവസത്തില്‍
Friday, November 1, 2024 2:20 AM IST
മുനമ്പം: ഭൂമിയുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തുള്ള മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി സമരപ്പന്തലിലെത്തി. മുനമ്പം ജനതയുടെ അവകാശ സമര പോരാട്ടങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിരാഹാരസമത്തിന്റെ 19-ാം ദിനമായ ഇന്നലെ 19 പേര് നിരാഹാരമിരുന്നു. ബിന്ദു കുഞ്ഞപ്പന്, ആനി ആന്റണി, ഷീല ജോണ്സണ്, ആനി തോമസ്, സ്റ്റെല്ലാ വര്‍ഗീസ്, മണി ചക്രപാണി, ജാന്‍സി എഡിസണ്, മിനി അലക്സാണ്ടര്‍, രേഷ്മ മെന്ജോ, ഷാമി ലൈജു, മിനി ജോഷി, ജോഷി ദേവസി, എല്‍സി രാജു, ഫിലോമിന സേവ്യര്‍, ഷേര്‍ളി മൈക്കിള്‍, ജെസി ജോസഫ്, മേഴ്സി നെല്‍സണ്‍, മേഴ്സി ആന്റിണി, ജെസി സജന് എന്നിവരാണു സമരം നടത്തിയത്.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, പ്രസിഡന്റ് ഇമ്മാനുവല്‍, സംസ്ഥാന ഭാരവാഹികള്‍, താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. സബിന്‍, പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഫാ. ജോസഫ് കൃപാസനം, മാള പള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മാത്യു ബിനു, കപ്പുച്ചിന്‍ സഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഇന്നലെ മുനമ്പത്തെത്തി.