കോട്ടയം : റ​​​ബ​​​ര്‍ വി​​​ല​​​യി​​​ടി​​​വി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍- കോ​​​ര്‍​പ​​റേ​​​റ്റ്- റ​​​ബ​​​ര്‍ ബോ​​​ര്‍​ഡ് ഒ​​​ത്തു​​​ക​​​ളി​​​ക്കെ​​​തി​​​രേ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​ര​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ക്ക​​​മാ​​​യി കേ​​​ര​​​ള​​പ്പി​​റ​​​വി ദി​​​ന​​​മാ​​​യ ഇ​​​ന്ന് കോ​​​ട്ട​​​യ​​​ത്ത് ‘റ​​​ബ​​​ര്‍ ക​​​ര്‍​ഷ​​​ക ക​​​ണ്ണീ​​​ര്‍ ജ്വാ​​​ല’ സം​​ഘ​​ടി​​പ്പി​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​സ​​​മ​​​യ​​​ത്ത് വി​​​ല ഉ​​​യ​​​ര്‍​ത്തി പി​​​ന്നീ​​​ട് വി​​​ല​​യി​​​ടി​​​ച്ച് ക​​​ര്‍​ഷ​​​ക​​​രെ വ​​​ഞ്ചി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​ണ് ഇ​​​ന്ന​​ത്തേ​​ത്.

ക​​​ള​​​ക്ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന റാ​​​ലി റ​​​ബ​​​ര്‍ ബോ​​​ര്‍​ഡ് പ​​​ടി​​​ക്ക​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. തു​​​ട​​​ര്‍​ന്ന് പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​രം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക്‌ട​​​ര്‍ റ​​​വ. ഡോ ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ല്‍, അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍, ഡോ. ​​​കെ.​​എം. ​ഫ്രാ​​​ന്‍​സി​​​സ്, രാ​​​ജേ​​​ഷ് ജോ​​​ണ്‍, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ റ​​​വ. ഡോ. ​​​ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ല്‍, റ​​​വ.ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, റ​​​വ.​​​ഡോ മാ​​​ത്യു പാ​​​ല​​​ക്കു​​​ടി എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും.