ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള റാ​​​ലി ഇ​​​ന്ന​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ​​​ത്തി.

ഞാ​​​യ​​​റാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച റാ​​​ലി​​​യി​​​ൽ രാ​​​ജ്യ​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള ഇ​​​മ്രാ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലേ​​​ക്കു​​​ള്ള റോ​​​ഡു​​​ക​​​ൾ പോ​​​ലീ​​​സ് അ​​​ട​​​ച്ച​​​തും പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ ബാ​​​ഹുല്യ​​​വും മൂലം റാ​​​ലി വൈകുകയായിരുന്നു. പ​​​ല​​​യി​​​ട​​​ത്തും പോ​​​ലീ​​​സും ഇ​​​മ്രാ​​​ൻ അ​​​നു​​​കൂ​​​ലി​​​ക​​​ളും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി.


ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺഖ്വാ ​​​മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മീ​​​ൻ അ​​​ലി ഗ​​​ണ്ടാ​​​പു​​​ർ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന റാ​​​ലി​​​യി​​​ൽ ഇ​​​മ്രാ​​​ന്‍റെ ഭാ​​​ര്യ ബു​​​ഷേ​​​ര ബീ​​​വി​​​യും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. ഇ​​​ന്ന​​​ലെ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ബു​​​ഷേ​​​ര, ഇ​​​മ്രാ​​​നെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റാ​​​ലി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി പോ​​​ലീ​​​സി​​​നെ​​​യും അ​​​ർ​​​ധ​​​സൈ​​​ന്യ​​​ത്തെ​​​യും ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്നു. ഷി​​​പ്പിം​​​ഗ് ക​​​ണ്ടെ​​​യ്ന​​​റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റോ​​​ഡു​​​ക​​​ൾ ബ്ലോ​​​ക് ചെ​​​യ്യ​​​ത്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​നും നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.