കോലഞ്ചേരി: പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാവുന്ന ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് ഐക്കരനാട് പഞ്ചായത്ത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധയിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.
പൊതുജനങൾക്ക് പ്ലാസ്റ്റിക് കുപ്പികൾ മാത്രം നിക്ഷേപിക്കാവുന്നതാണെന്നും മറ്റു പ്ലാസ്റ്റിക്കോ വേസ്റ്റുകളോ ഇതിനുള്ളിൽ നിക്ഷേപിക്കാൻ പാടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക് അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ വിവിധ മേഖലകളിലായി 14 ബോട്ടിൽ ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നത്.