വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി അറസ്റ്റിൽ
Sunday, September 29, 2024 3:46 AM IST
വൈ​പ്പി​ൻ: യു​വാ​ക്ക​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട് ക​ണ്ട​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​ബി​നെ(36)​ ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ വി​നീ​ഷ് ന​ന്ദ​നെ​യും കൂ​ട്ടു​കാ​ര​ൻ ച​ന്ദ്ര​കാ​ന്തി​നെ​യു​മാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ബി​ബി​നെ​തി​രെ​പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​നു കേ​സ് എ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.


സി​ഐ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ഐ. ഷാ​ഹി​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജി എ. ​ത​ങ്ക​പ്പ​ൻ, എ.​എ​സ്. മി​റാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.