ചെ​റു​വ​ട്ടൂ​ർ-​ക​ണി​യാം​താ​ഴം പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു
Sunday, September 29, 2024 4:26 AM IST
കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ ക​ണി​യാം​താ​ഴം പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 19-ാം വാ​ർ​ഡി​ൽ നി​ർ​മി​ച്ച ക​ണി​യാം​താ​ഴം പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൈ​സ്കൂ​ൾ​പ​ടി​യി​ൽ​നി​ന്നും കാ​നാ​ൽ റോ​ഡ് വ​രെ വ​ർ​ഷ​ങ്ങ​ളാ​യി വാ​ഹ​ന സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന റോ​ഡി​ൽ തോ​ടി​ന് കു​റു​കെ ന​ട​പ്പാ​ത മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മി തെ​ക്കേ​ക്ക​ര, ആ​നി​സ് ഫ്രാ​ൻ​സി​സ്, ടി.​കെ. കു​ഞ്ഞു​മോ​ൻ, വൃ​ന്ദ മ​നോ​ജ്, നാ​സ​ർ വ​ട്ടേ​കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.