അങ്കമാലി: രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും ബാധകമായിട്ടുള്ള എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ ഉറക്കം എന്ന പൊതുതത്വം പുതുതലമുറ കമ്പനികളിലും തൊഴിലിടങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അധ്യക്ഷത വഹിച്ചു.