‘വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ലെ അ​ഭ്യാ​സം വേ​ണ്ട​’
Saturday, September 14, 2024 3:12 AM IST
കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ലു​ള്ള അ​ഭ്യാ​സം അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി ഹൈ​ക്കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലി​സ് മേ​ധാ​വി​യും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റും ന​ട​പ​ടി ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശം. കോ​ഴി​ക്കോ​ട് ഫാ​റു​ഖ് കോ​ള​ജി​ലേ​യും ക​ണ്ണൂ​ര്‍ കോ​ള​ജി​ലെ​യും അ​തി​രു​വി​ട്ട ഓ​ണാ​ഘോ​ഷ​ത്തി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബ​ബ് ഉ​ത്ത​ര​വി​ട്ടു.

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ള​ജു​ക​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യു​ള്ള വാ​ഹ​ന അ​ഭ്യാ​സ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ കോ​ള​ജു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ച മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്ക​ണം. വാ​ഹ​ന​ത്തി​ല്‍ അ​ഭ്യാ​സം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കോ​ട​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.


സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും വാ​ഹ​ന​മോ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കോ​ട​തി​യെ അ​റി​യി​ച്ചു. എ​ട്ടു വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​യും കോ​ട​തി​ക്ക് കൈ​മാ​റി.

വാ​ഹ​ന ഉ​ട​മ​യ്ക്കും ഡ്രൈ​വ​ര്‍​ക്കു​മെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഗ​താ​ഗ​ത ക​മ്മി​ഷ​ണ​ര്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച കോ​ട​തി ഹ​ര്‍​ജി 27ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം അ​ഭ്യാ​സം അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ബ​ഹ​ള​ത്തോ​ടെ ഓ​ഡി അ​ട​ക്ക​മു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഫാ​റു​ഖ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡ്ഷോ ​ന​ട​ത്തി​യ​ത്.