പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Friday, September 13, 2024 3:54 AM IST
വാ​ഴ​ക്കു​ളം: ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക​മാ​യ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന​ത​ല ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ്, സം​സ്ഥാ​ന​ത​ല ആ​ർ​ദ്ര കേ​ര​ളം പ​ദ്ധ​തി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ജി​ല്ല പ​ഞ്ചാ​യ​ത്തി​നു വേ​ണ്ടി ഉ​ല്ലാ​സ് തോ​മ​സ്, സം​സ്ഥാ​ന​ത​ല കാ​ർ​ഷി​ക പു​ര​സ്കാ​രം നേ​ടി​യ വാ​ഴ​ക്കു​ളം ക​ർ​മ​ല ആ​ശ്ര​മ​ത്തി​ലെ ഫാ. ​ബി​നോ​യി ചാ​ത്ത​നാ​ട്ട് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. വി​വി​ധ സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ണി മെ​തി​പ്പാ​റ​യേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ട് വി​ത​ര​ണ​വും മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ അ​രി വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.