ഓ​ണാ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Saturday, September 14, 2024 4:03 AM IST
കാ​ക്ക​നാ​ട്: ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷം ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പൂ​ക്ക​ളം തീ​ർ​ത്തും, ക​സേ​ര ക​ളി​ച്ചും, ക​വി​ത ചൊ​ല്ലി​യും അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. വ്യ​ത്യ​സ്ത​മാ​യ മ​ൽ​സ​ര​യി​ന​ങ്ങ​ളി​ൽ വാ​യു​വി​ലേ​ക്കെ​റി​യു​ന്ന മു​ട്ട​ക​ൾ താ​ഴെ വീ​ഴാ​തെ പി​ടി​ക്കു​ന്ന​തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും പ​ര​സ്പ​രം മ​ൽ​സ​രി​ച്ച കാ​ഴ്ച ഏ​വ​ർ​ക്കും ആ​വേ​ശ​മാ​യി. ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷും ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഹാ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രാ​നെ​ത്തി​.