കു​റി​പ്പ​ടി ഇ​ല്ലാ​തെ മ​രു​ന്ന് വി​ല്പ​ന : മെ​ഡി​ക്ക​ല്‍ ഷോ​പ്പി​നെ​തി​രേ ന​ട​പ​ടി തുടങ്ങി
Sunday, September 15, 2024 3:42 AM IST
കൊ​ച്ചി: മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ന്‍റെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത മ​രു​ന്ന് ക​ച്ച​വ​ടം. രേ​ഖ​ക​ളി​ല്ലാ​തെ മ​രു​ന്ന് വി​ല്പന ന​ട​ത്തി​യ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ സ്‌​പെ​ക്ട്രം ഫാ​ര്‍​മ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് വി​റ്റ​തി​നെ​തി​രെ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി. വൈ​കാ​തെ ലൈ​സ​ന്‍​സ് സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

അ​തി​നി​ടെ അ​ന​ധി​കൃ​ത​മാ​യി മ​രു​ന്നു​ക​ള്‍ വാ​ങ്ങി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം എ​ക്‌​സൈ​സ് ആ​രം​ഭി​ച്ചു. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡും ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ല​യി​ല്‍ 13 മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളാ​ണ് സ്പെ​ക്ട്രം ഫാ​ര്‍​മ​യ്ക്കു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ലും ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.


കു​റി​പ്പ​ടി ഇ​ല്ലാ​തെ വി​റ്റ​ഴി​ച്ച​ത് 2,758 ഗു​ളി​ക​ക​ള്‍

ഡോ​ക്ട​റു​ടെ കു​റി​പ്പി​ല്ലാ​തെ ഇ​വി​ടെ​നി​ന്നും 2758 ട്ര​മ​ഡോ​ള്‍ എ​ന്ന ഗു​ളി​ക​ക​ളാ​ണ് വി​റ്റ​ത്. ഇ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കു​മി​ട​യി​ല്‍ ല​ഹ​രി മ​രു​ന്നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഒ​ന്നാ​ണ്. 2024 ജൂ​ലൈ മു​ത​ല്‍ 20910 ഗു​ളി​ക​ക​ളാ​ണ് സ്‌​പെ​ക്ട്രം ഫാ​ര്‍​മ​യി​ല്‍ വാ​ങ്ങി​യി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ 18535 ഗു​ളി​ക​ക​ള്‍ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ ല​ഹ​രി വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്പാ​സ്‌​മോ​ണി​ല്‍ ടാ​ബ്‌​ലെ​റ്റും രേ​ഖ​ളി​ല്ലാ​തെ വ​ന്‍ തോ​തി​ല്‍ വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഒ​സി​ബി സി​ഗ​ര​റ്റ് റോ​ളിം​ഗ് പേ​പ്പ​റു​ക​ളു​ടെ വ​ന്‍ ശേ​ഖ​ര​വും പി​ടി​കൂ​ടി.