ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​ധ്യ​വ​യ​സ്ക്ക​ന് പ​രി​ക്ക്
Friday, September 13, 2024 3:54 AM IST
മൂ​വാ​റ്റു​പു​ഴ: ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​ധ്യ​വ​യ​സ്ക്ക​ന് ഗു​രു​ത​ര പ​രി​ക്ക്‌. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി പു​ത്ത​ൻ​കു​ടി പി.​ഇ. ബോ​സ് (55)ആ​ണ് കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​ണ് സം​ഭ​വം.

കോ​ത​മം​ഗ​ല​ത്തേ​ക്കു​ള്ള ബ​സ് ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ ബോ​സി​ന്‍റെ കാ​ലി​നു​മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​ട​നെ ത​ന്നെ കോ​ല​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.