റാം​ബോ സ​ര്‍​ക്ക​സി​ന് തു​ട​ക്കം
Sunday, September 15, 2024 3:42 AM IST
കൊ​ച്ചി: റാം​ബോ സ​ര്‍​ക്ക​സി​ന് ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ തു​ട​ക്കം. 18,19,20 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30, 4.30, 7.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണു ഷോ. ​ഇ​ന്നും 16,17, 21, 22 തീ​യ​തി​ക​ളി​ലും ഈ ​സ​മ​യ​ങ്ങ​ൾ​ക്ക് പു​റ​മെ രാ​വി​ലെ 11 നും ​പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കും.

എ​ല്‍​ഇ​ഡി ആ​ക്ട്, ലേ​സ​ര്‍ മാ​ന്‍, റിം​ഗ് ഹെ​ഡ് ബാ​ല​ന്‍​സ്, ബ​ബി​ള്‍ ഷോ, ​സ്‌​കേ​റ്റിം​ഗ്, വാ​ള്‍ ആ​ക്ട്, ബൗ​ണ്‍​സ് ബോ​ള്‍, സൈ​ക്ലിം​ഗ് ഡ്യു​വോ, റോ​ള ബോ​ള്‍, ക്വി​ക്ക് ചേ​ഞ്ച്, സ്‌​കൈ​വാ​ക്ക്, ഏ​രി​യ​ല്‍ റോ​പ് തു​ട​ങ്ങി മി​ക​ച്ച ഇ​ന​ങ്ങ​ളാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന സ​ര്‍​ക്ക​സ് പ്ര​ക​ട​ന​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കോ​മാ​ളി​ക​ളു​ടെ പ്ര​ക​ട​ന​വു​മു​ണ്ട്.


ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് മൈ ​ഷോ​യി​ലും ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ കൗ​ണ്ട​റി​ലും ല​ഭി​ക്കും. റാം​ബോ സ​ര്‍​ക്ക​സ് ര​ണ്ടാം ത​വ​ണ​യാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തു​ന്ന​ത്. 22നു ​സ​മാ​പി​ക്കും.