തി​രു​നാ​ളി​നൊ​രു​ങ്ങി വ​ല്ലാ​ർ​പാ​ടം
Sunday, September 15, 2024 3:42 AM IST
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം. വൈ​കു​ന്നേ​രം 5.30 ന് ​ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​യ്‌​ക്ക​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ച് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. പ്ര​സം​ഗം റ​വ. ഡോ.​സ്റ്റാ​ൻ​ലി മാ​തി​ര​പ്പി​ള്ളി.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5.30 നു​ള്ള ദി​വ്യ​ബ​ലി​ക്കു ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി, മോ​ൺ. മാ​ത്യു ക​ല്ലി​ങ്ക​ൽ, ഫാ. ​ജൂ​ഡി​സ് പ​ന​ക്ക​ൽ, റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​ർ, ഫാ. ​മാ​ർ​ട്ടി​ൻ അ​ഴീ​ക്ക​ക​ത്ത്, റ​വ. ഡോ. ​ക്ല​മ​ന്‍റ് വ​ള്ളു​വ​ശേ​രി, ഫാ. ​എ​ബി​ജി​ൻ അ​റ​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യ കാ​ർ​മി​ക​രാ​കും.

സ​മാ​പ​ന ദി​ന​മാ​യ 24നു ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കു വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഫാ. ​ജോം​സ​ൺ തോ​ട്ടു​ങ്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ്യ​ബ​ലി​ക്കു മു​ന്നോ​ടി​യാ​യി ചേ​ന്ദ​മം​ഗ​ലം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു സ്വീ​ക​ര​ണ​വും, പ​ള്ളി​വീ​ട്ടി​ൽ മീ​നാ​ക്ഷി​യ​മ്മ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ പ​ര​മ്പ​രാ​ഗ​ത​മാ​യി ന​ട​ത്തു​ന്ന മോ​രു വി​ത​ര​ണ​വും ഉ​ണ്ടാ​കും.

ജോ​സ​ഫ് വാ​ക്ക​യി​ൽ, വീ​ണ ബെ​ർ​നാ​ർ​ഡ് കോ​നം​കോ​ട​ത്ത് എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി​മാ​ർ. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്റ​ണി ഷൈ​ൻ കാ​ട്ടു​പ്പ​റ​മ്പി​ൽ, ഫാ. ​സാ​വി​യോ ആ​ന്‍റ​ണി തെ​ക്കേ​പ്പാ​ട​ത്ത്, ഫാ.​ഷി​ബു ചാ​ത്ത​നാ​ട് എ​ന്നി​വ​ർ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കും.