തകർന്നടിഞ്ഞ് പെ​രു​മ്പാ​വൂ​ർ റോ​ഡ്: മ​ന്ത്രി​ക്ക് നി​വേ​ദ​നം നൽകി
Saturday, September 14, 2024 4:01 AM IST
ആ​ലു​വ: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ തു​രു​ത്ത് സ​മ​ന്വ​യ ഗ്രാ​മ​വേ​ദി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം ന​ൽ​കി.

തോ​ട്ടു​മു​ഖം, കു​ട്ട​മ​ശേ​രി, ചാ​ലാ​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ റോ​ഡി​ൽ ടാ​റിം​ഗ് പോ​ലും അ​വ​ശേ​ഷി​ക്കാ​ത്ത നി​ല​യാ​ണ്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ൽ അ​ടി​ക്ക​ടി അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.


ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത്. വ​ലി​യ കു​ഴി​ക​ളി​ൽ വീ​ഴു​ന്ന കാ​റു​ക​ളു​ടെ​യും മ​റ്റും അ​ടി​ഭാ​ഗം ത​ട്ടു​ന്ന​തും ആ​ക്സി​ൽ ഒ​ടി​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.