വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി വാ​ഷ് ന​ശി​പ്പി​ച്ചു
Friday, September 13, 2024 3:54 AM IST
കോ​ത​മം​ഗ​ലം: മാ​മ​ല​ക്ക​ണ്ട​ത്ത് മു​നി​പ്പാ​റ​യി​ൽ മ​ല​യി​ടു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി എ​ക്സൈ​സ് സം​ഘം 350 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു. ഓ​ണ​ക്കാ​ല​ത്തേ​ക്ക് ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി വ​ച്ചി​രു​ന്ന 350 ലി​റ്റ​ര്‍ വാ​ഷും കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ര​ലു​ക​ളും പാ​ത്ര​ങ്ങ​ളും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

കോ​ത​മം​ഗ​ലം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ട്രോ​ള്‍ റൂ​മു​ക​ള്‍ താ​ലൂ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. കു​ട്ട​മ്പു​ഴ എ​ക്സൈ​സ് സം​ഘ​വും എ​റ​ണാ​കു​ളം ഐ​ബി​യും ചേ​ര്‍​ന്നാ​യി​രു​ന്നു റെ​യ്ഡ്.


കു​ട്ട​മ്പു​ഴ റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ജ​ന്‍ പോ​ള്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​പി. പോ​ള്‍, എം.​കെ. ബി​ജു, പി.​വി. ബി​ജു, ന​ന്ദു ശേ​ഖ​ര​ന്‍, എ​റ​ണാ​കു​ളം ഐ​ബി​യി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ യു​സ​ഫ​ലി എ​ന്നി​വ​ര്‍ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.