ദി​ലു മാ​ളി​യേ​ക്ക​ലി​ന് മി​ക​ച്ച ഡി​സൈ​ൻ സ്റ്റു​ഡ​ന്‍റ് അ​വാ​ർ​ഡ്
Saturday, September 14, 2024 3:27 AM IST
മൂ​വാ​റ്റു​പു​ഴ: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ന്‍റെ മി​ക​ച്ച ഡി​സൈ​ൻ സ്റ്റു​ഡ​ന്‍റ് അ​വാ​ർ​ഡ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി​ക്ക്. ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഡി​സൈ​ൻ ബി​രു​ദ​ധാ​രി​യും മൂ​വാ​റ്റു​പു​ഴ കി​ഴ​ക്കേ​ക്ക​ര മാ​ളി​യേ​ക്ക​ൽ റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ എം.​എ​ച്ച്. ഷ​ബീ​റി​ന്‍റെ​യും മേ​ക്ക​ട​മ്പ് ഗ​വ. എ​ൽ​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക എം.​എ​ൽ. സു​നി​ത​യു​ടെ​യും മ​ക​ൾ ദി​ലു മാ​ളി​യേ​ക്ക​ലി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

മി​ക​ച്ച പ്രോ​ജ​ക്ടു​ക​ളാ​യ സ​രീ​ല - ദി ​സെ​ക്ക​ൻ​ഡ് പോ​യ്‌​സ​ണിം​ഗ്, ഭ​ഗ​വ​ത് - ദി ​റി​ബ​ലി​യ​ൻ എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും അ​ൽ​വി​ദ - ദി ​ലാ​സ്റ്റ് ഗു​ഡ് ബൈ ​എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മും വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

പൂ​ന റി​ട്സ് കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഡി​സൈ​ൻ ഇ​ന്ത്യ ഷോ​യി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ദി​ലു സം​വി​ധാ​നം ചെ​യ്ത സ​രീ​ല - ദി ​സെ​ക്ക​ൻ​ഡ് പോ​യ്‌​സ​ണിം​ഗ് ഭോ​പ്പാ​ൽ പ്ര​കൃ​തി വാ​ത​ക ദു​ര​ന്ത​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ദൃ​ശ്യ​വ​ത്ക്ക​രി​ക്കു​ന്ന​താ​ണ്.


ഭ​ഗ​വ​ത് - ദി ​റീ​ബ​ല്യ​ൺ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ച​മ്പ​ൽ​ക്കാ​ടു​ക​ളി​ലെ കൊ​ള്ള​ക്കാ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് പ്ര​മേ​യം. ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കും 2023 -24 വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഇ​വ​ർ സം​വി​ധാ​നം ചെ​യ്ത അ​ൽ​വി​ദ - ദ ​ലാ​സ്റ്റു ഗു​ഡ്ബൈ എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​നു അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ ഐ​ഡി​എ​സ്എ​ഫ്കെ​യി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ്ര​സ്വ ചി​ത്രം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത യാ​ത​ന​ക​ളും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ​രി​മി​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ല​സ്‌​ടു പ​ഠ​ന​ത്തി​ന് ശേ​ഷം എ​ൻ​ഐ​ഡി എ​ൻ​ട്ര​ൻ​സ് എ​ഴു​തി മ​ധ്യ​പ്ര​ദേ​ശി​ലെ എ​ൻ​ഐ​ഡി​യി​ൽ പ്ര​വേ​ശ​നം നേ​ടി ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​നി​ൽ ബി​രു​ദം സ​മ്പാ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഫി​ലിം മേ​ക്ക​ർ ആ​യി ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്നു. സ​ഹോ​ദ​ര​ൻ നി​ബി​ൻ​ഷാ ദു​ബൈ​യി​ൽ ഡോ​ക്ട​റാ​ണ്.