വാ​യ്പ പ​ദ്ധ​തി വാ​ർ​ഷി​ക​വും കാ​ർ​ഷി​ക സെ​മി​നാ​റും
Thursday, September 5, 2024 4:10 AM IST
കൂ​ത്താ​ട്ടു​കു​ളം: ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​റ്റ​ത്തെ മു​ല്ല വാ​യ്പ പ​ദ്ധ​തി​യു​ടെ നാ​ലാം വാ​ർ​ഷി​ക​വും ഐ​എ​ഫ്എ​ഫ്സി​ഒ കാ​ർ​ഷി​ക സെ​മി​നാ​റും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​റ്റ​ത്തെ​മു​ല്ല യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ അം​ബി​ക രാ​ജേ​ന്ദ്ര​ൻ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് മോ​ഡ​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ കാ​ക്കൂ​രി​നെ​യും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സേ​ന​യു​ടെ മി​ക​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ഥ​മ അ​വാ​ർ​ഡ് ജേ​താ​വ് അ​പ്പു ജെ. ​കോ​ട്ട​യ്ക്ക​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.


സെ​മി​നാ​റി​ൽ ഇ​ഫ്കോ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​കെ. അ​ഭി​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ, വ​ള​പ്ര​യോ​ഗ​ങ്ങ​ൾ, നാ​നോ വ​ള​ങ്ങ​ൾ, ഫോ​ളി​യ​ർ വ​ള​ങ്ങ​ൾ, അ​വ​യു​ടെ ഉ​പ​യോ​ഗ​രീ​തി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക്ലാ​സു​ക​ൾ ന​ട​ന്ന​ത്.