എം​സി​എ അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ന് തു​ട​ക്കം
Thursday, September 5, 2024 4:10 AM IST
മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ല്‍ എം​സി​എ അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ന് തു​ട​ക്കം. എം​സി​എ 2024-26 വ​ര്‍​ഷ ബാ​ച്ചി​ന്‍റെ​യും പു​തു​താ​യി ആ​രം​ഭി​ച്ച അ​ഞ്ച് വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​സി​എ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക വ​ര്‍​ഷാ​രം​ഭ​ത്തി​നാ​ണ് തു​ട​ക്ക​മി​ട്ട​ത്.

കോ​ള​ജ് എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​റു​മാ​യ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പൂ​ഞ്ഞാ​ര്‍ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ എം.​വി. രാ​ജേ​ഷ് ന​വാ​ഗ​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ലാ​സ് ന​യി​ച്ചു. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍,

എം​സി​എ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള്ളി​ല്‍, കോ​ള​ജ് ഓ​ട്ടോ​ണോ​മ​സ് ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. കെ.​വി. തോ​മ​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി ഷെ​റി ഒ. ​പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.