പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, September 5, 2024 4:10 AM IST
പൈ​ങ്ങോ​ട്ടൂ​ർ: പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ പോ​ത്താ​നി​ക്കാ​ട് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചു.

പ്രി​ൻ​സി​പ്പ​ലും ഗൈ​ഡ് ക്യാ​പ്റ്റ​നു​മാ​യ സി​സ്റ്റ​ർ ദീ​പ്തി റോ​സ്, സ്കൗ​ട്ട് മാ​സ്റ്റ​ർ സി​സ്റ്റ​ർ ഫീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കു​ക​യും അ​വ​ർ​ക്കു​വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.


പാ​ലി​യേ​റ്റീ​വും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ക​യും ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.