ആ​ത്താ​നി​ക്ക​ലി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പ​ല​ഹാ​ര പ്ര​ദ​ർ​ശ​നം
Thursday, September 5, 2024 4:10 AM IST
തി​രു​മാ​റാ​ടി: മ​ണ്ണ​ത്തൂ​ർ ആ​ത്താ​നി​ക്ക​ലി​ൽ ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ പ​ല​ഹാ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി. അ​ച്ച​പ്പം, കു​ഴ​ല​പ്പം, വി​വി​ധ​ത​രം പു​ട്ടു​ക​ൾ, ക​ട​ല​ക്ക​റി, ച​പ്പാ​ത്തി, ഉ​പ്പു​മാ​വ്, ദോ​ശ, ഇ​ഡ​ലി, ല​ഡു, മു​റു​ക്ക്, പ​ഴം​പൊ​രി, ഉ​ണ്ണി​യ​പ്പം, നെ​യ്യ​പ്പം, പി​ടി, ഇ​ടി​മു​ട്ട, ഉ​പ്പേ​രി, പ​പ്പ​ട​വ​ട, ക​പ്പ​യും കാ​ന്താ​രി മു​ള​കും, തേ​ൻ മി​ട്ടാ​യി, എ​രി​വ​പ്പം, ക​പ്പ വ​റു​ത്ത​ത്,

ബ്രെ​ഡ് റോ​സ്റ്റ്, അ​രി​യു​ണ്ട, വ​ട്ട​യ​പ്പം, ഉ​ള്ളി​വ​ട, നു​റു​ക്ക് എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ പ​ല​ഹാ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന് ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ക​യും പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ മ​റ്റു കു​ട്ടി​ക​ൾ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.


എ​ച്ച്എം ഇ​ൻ ചാ​ർ​ജ് കെ.​വി. ജി​ഷ പ​ല​ഹാ​ര പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​നീ​ഷാ ബാ​ല​കൃ​ഷ്ണ​ൻ, എ​യ്ഞ്ച​ൽ പൗ​ലോ​സ്, വി.​പി.​സി​ൻ​സി, കെ.​സൗ​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.