പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ അ​ന്ധ​വ​നി​താ പു​ന​ര​ധി​വാ​സ കേ​ന്ദ്രം
Thursday, September 5, 2024 4:01 AM IST
പോ​ത്താ​നി​ക്കാ​ട്: പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ൽ വീ​ർ​പ്പു​മു​ട്ടി അ​ന്ധ​വ​നി​താ പു​ന​ര​ധി​വാ​സ കേ​ന്ദ്രം. 1986 ലാ​ണ് അ​ന്ധ​വ​നി​ത പു​ന​ര​ധി​വാ​സ കേ​ന്ദ്രം പോ​ത്താ​നി​ക്കാ​ട് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ബ്ലൈ​ന്‍​ഡി​ന് സൗ​ജ​ന്യ​മാ​യി കി​ട്ടി​യ സ്ഥ​ല​ത്ത് സു​മ​ന​സു​ക​ളാ​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്ഥാ​പ​ന​വും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും അ​ന്ന് നി​ര്‍​മി​ച്ച​ത്.

തു​ട​ക്ക​ത്തി​ല്‍ കേ​ന്ദ്ര​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ഗ്രാ​ന്‍​ഡ് അ​ന്ധ​വ​നി​ത​ക​ളു​ടെ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 2000 മു​ത​ല്‍ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ല്‍​കി​വ​ന്നി​രു​ന്ന ഗ്രാ​ന്‍​ഡ് നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​യി.


38 വ​ര്‍​ഷം മു​ന്പ് പ​ണി​ത ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം ഇ​പ്പോ​ള്‍ ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​നു സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ള്ള​തു​കൊ​ണ്ടും ഇ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ള്ള​തു​കൊ​ണ്ടും കൂ​ടു​ത​ല്‍ വ​നി​ത​ക​ളെ പാ​ര്‍​പ്പി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

മ​ട​ങ്ങി​പ്പോ​കാ​ന്‍ മ​റ്റൊ​രി​ടു​വു​മി​ല്ലാ​ത്ത ഇ​രു​പ​ത്ത​ഞ്ചോ​ളം അ​ന്ധ​സ​ഹോ​ദ​രി​മാ​ര്‍ എ​ല്ലാ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഇ​വി​ടെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​ണ്.