തൃ​ക്കാ​ക്ക​ര തി​രു​വോ​ണ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ൽ
Thursday, September 5, 2024 4:01 AM IST
ക​ള​മ​ശേ​രി:​ തൃ​ക്കാ​ക്ക​ര മ​ഹാ​ക്ഷേ​ത്രോ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ച്ച് പ​തി​ന​ഞ്ചി​ന് സ​മാ​പി​ക്കും. ഇ​ന്ന് ദീ​പാ​രാ​ധ​ന​ക്ക് ശേ​ഷം ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ൻ നി​ര്‍​വ​ഹി​ക്കും.

ച​ട​ങ്ങി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ തൃ​ക്കാ​ക്ക​ര​യ​പ്പ​ൻ പു​ര​സ്കാ​രം പ്ര​ശ​സ്ത മ​ദ്ദ​ള ക​ലാ​കാ​ര​ന്‍ ക​ലാ​മ​ണ്ഡ​ലം ശ​ങ്ക​ര വാ​ര്യ​ര്‍​ക്കും തെ​ക്കും​തേ​വ​ര്‍ പു​ര​സ്കാ​രം കൊ​മ്പ്‌ ക​ലാ​കാ​ര​ന്‍ ചോ​റ്റാ​നി​ക്ക​ര അ​ജു​വി​നും സ​മ്മാ​നി​ക്കും.​തു​ട​ര്‍​ന്ന്, വാ​മ​ന​മൂ​ര്‍​ത്തി വാ​ദ്യ​ക​ലാ​പീ​ഠ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ​ഞ്ചാ​രി മേ​ളം അ​ര​ങ്ങേ​റ്റം ന​ട​ക്കും.


ആ​റാം തീ​യ​തി വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് തൃ​ക്കൊ​ടി​യേ​റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന ഉ​ത്സ​വ പ​രി​പാ​ടി​ക​ളിൽ ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ​ക്ക് പു​റ​മേ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും നടക്കും.​പ​തി​നാ​ലാം തീ​യ​തി ശ​നി​യാ​ഴ്ച ഒ​ൻപ​താം ഉ​ത്സ​വ ദി​ന​ത്തി​ൽ തൃ​ക്കാ​ക്ക​ര​യ​പ്പ​ന് തി​രു​മു​ൽ​ക്കാ​ഴ്ച സ​മ​ർ​പ്പ​ണം, പ​ക​ൽ​പ്പൂ​രം, ഉ​ത്രാ​ട സ​ദ്യ, ആ​കാ​ശ​വി​സ്മ​യ​ക്കാ​ഴ്ച എ​ന്നി​വ​യും നടക്കും.

പ​തി​ന​ഞ്ചിന് തി​രു​വോ​ണ​ദി​ന​ത്തി​ൽ മ​ഹാ​ബ​ലി​യെ എ​ഴു​ന്ന​ള്ളി​പ്പ്, തി​രു​വോ​ണ സ​ദ്യ, ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ്, എ​തി​രേ​ൽ​പ്പ് എ​ന്നി​വ​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.