ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Thursday, September 5, 2024 4:01 AM IST
ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മാ​ത്ര​മു​ള്ള റു​ട്ടാ​യ​തി​നാ​ലാ​ണു യാ​ത്രാ​ക്കാ​ർ ഏ​റെ വ​ല​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളും ജോ​ലി ചെ​യ്യു​ന്ന​വ​രും ഉ​ൾ​പ്പെ​ടെനൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണു ദി​വ​സ​വും ഇ​തു​വ​ഴി ബ​സി​ൽ യാ​ത്ര​ചെ​യ്യു​ന്ന​ത്. ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഏ​റെ​നേ​രം ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ.

കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന പ​ല സ​ർ​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്കാ​ത്ത​താ​ണു യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. കൂ​ടാ​തെ ബ​സു​ക​ൾ സ​മ​യ​ത്തി​ന് എ​ത്താ​താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​പ്പോ​ൾ.


ഒ​ട്ടേ​റെ പേ​ർ ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യു​ണ്ട്.എ​ത്ര​യും വേ​ഗം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും രാ​വി​ലെ​യും വൈ​കി​ട്ടും കൂ​ടു​ത​ൽ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണു യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.