ഓ​ണ​പ്പൂ​ക്ക​ള​ങ്ങ​ളി​ൽ നി​റ​ങ്ങ​ൾ ചാ​ലി​ക്കാ​ൻ കു​ട്ട​മ​ശേ​രി പൂ​ക്ക​ൾ
Thursday, September 5, 2024 4:01 AM IST
ആ​ലു​വ: ഓ​ണ​പ്പൂ​ക്ക​ള​ത്തി​ന് നി​റ​ങ്ങ​ൾ ചാ​ലി​ക്കാ​ൻ യു​വ​ക​ർ​ഷ​ക ദ​മ്പ​തി​ക​ളു​ടെ പൂ​ന്തോ​ട്ടം കു​ട്ട​മ​ശേ​രി​യി​ലെ ഒ​രേ​ക്ക​ർ പാ​ട്ട ഭൂ​മി​യി​ൽ ത​യാ​റാ​യി. കു​ട്ട​മ​ശേ​രി അ​മ്പ​ല​പ​റ​മ്പ് ക​ണ്യാ​മ്പി​ള്ളി ശ്രീ​ജേ​ഷും ഭാ​ര്യ ശ്രു​തി​യു​മാ​ണ് പൂക്കൃ ഷി ചെയ്യുന്നത്.

ഓ​റ​ഞ്ച്,മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ബ​ന്ദി​പ്പൂ​ക്ക​ളും ചു​വ​പ്പ്, വ​യ​ല​റ്റ് വാ​ടാ​ർ മ​ല്ലി​യും അ​ട​ക്കമുള്ളവ യാണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ക്കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 10 ന് ​കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി ലാ​ലു നി​ർ​വ​ഹി​ക്കും. അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന പൂ​ക്ക​ൾക്കായി ഇ​നി ആ​ലു​വ​ക്കാ​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​രി​ല്ല.

ന​ല്ല​യി​നം തൈ​ക​ൾ വാ​ങ്ങി പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് വി​വി​ധ ത​ര​ത്തി​ലു​ള്ള പൂ​ച്ചെടി കൾ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.​ന​മ്മു​ടെ ഓ​ണ​ത്തി​ന് ന​മ്മു​ടെ പൂ​ക്ക​ൾ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ട്ട​മ​ശേ​രി​യി​ൽ യു​വ​ക​ർ​ഷ​ക ദ​മ്പ​തി​ക​ൾ നടത്തിയ പരീക്ഷണം വിജയി ക്കുകയായിരുന്നു. പ്രവാ​സ​ജീ​വി​തം ഉ​പേ​ക്ഷി​ച്ച് കൃഷിയുമായി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് യു​വ​ക​ർ​ഷ​ക​നാ​യ ശ്രീ​ജേ​ഷ്.


പി​താ​വ് മോ​ഹ​ന​നും ക​ർ​ഷ​ക​നാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യ ഭാ​ര്യ ശ്രു​തി​യും കൃഷിയിൽ സഹായിയായുണ്ട്. നെ​ല്ല്, വാ​ഴ, ക​പ്പ മ​ണി​ച്ചോ​ളം തു​ട​ങ്ങി​യവ​യും ശ്രീ​ജേ​ഷ് കൃ​ഷി ചെ​യ്യു​ന്നു. മ​ക്ക​ളാ​യ അ​ഷി​ക​യും അ​ശ്വി​നും അ​ച്ഛ​ന്‍റെ സ​ഹാ​യി​ക​ളാ​യി കൃ​ഷി​യി​ട​ത്തി​ൽ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ട്.