എ​ട​ക്കു​ന്ന് നൈ​പു​ണ്യ സ്‌​കൂ​ളി​ന് ജ​യം
Thursday, September 5, 2024 3:50 AM IST
അ​ങ്ക​മാ​ലി: തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സെ​ന്‍​ട്ര​ല്‍ കേ​ര​ള സ​ഹോ​ദ​യ ഖൊ- ​ഖൊ ടൂ​ര്‍​ണ​മെന്‍റില്‍ 20 ടീ​മു​ക​ളെ പി​ന്നി​ലാ​ക്കി എ​ട​ക്കു​ന്ന് നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. സീ​നി​യ​ര്‍ ബോ​യ്‌​സ്, സീ​നി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വു​മാ​ണ് നേ​ടി​യ​ത്.

ചാ​ല​ക്കു​ടി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നൈ​പു​ണ്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ സീ​നി​യ​ര്‍ ബോ​യ്‌​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഖൊ-​ഖൊ മ​ത്സ​ര​ത്തി​ല്‍ ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൃ​ഷ്‌​ണേ​ന്ദു ബി.​ നാ​യ​ര്‍,


ഡി​ഫ​നന്‍ററാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​യ്ഞ്ച​ലീ​ന ജോ​ജി, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ബെ​സ്റ്റ് പ്ലേ​യ​റാ​യ ഗൗ​ത​മ് ദേ​വ് ദി​നേ​ശ്, മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യ ബെ​ഞ്ച​മി​ന്‍ ജോ​ണ്‍, ബെ​സ്റ്റ് കോ​ച്ച് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​രാ​യ ദീ​പ ഷി​നോ​യ്, ജെ​യി​ന്‍ ഫ്രാ​ന്‍​സി​സ് നൈ​പു​ണ്യ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ ബി​ന്‍റോ കി​ലു​ക്ക​ന്‍ ട്രോ​ഫി​ക​ള്‍ കൈ​മാ​റി.