മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Thursday, September 5, 2024 3:50 AM IST
കൊ​ച്ചി: ആ​യു​ഷ് ക്യാ​ന്പു​ക​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് പ്രി​യ​ങ്ക​ര​മാ​ണെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​റ​ണാ​കു​ളം ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ "സ്വാ​സ്ഥ്യ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി സ്‌​പെ​ഷ​ല്‍ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ച്ചേ​രി​പ്പ​ടി ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍​നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന ആ​യു​ഷ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന 2400 ഓ​ളം മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും സം​യു​ക്ത​മാ​യി ജി​ല്ലാ​ത​ല ക്യാ​മ്പ് ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ല്‍​സി ജോ​ര്‍​ജ്,

ആ​യു​ര്‍​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ . ​പി.​ജി. ഗീ​താ​ദേ​വി, ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മേ​ഴ്‌​സി ഗോ​ണ്‍​സാ​ല്‍​വ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജ​യ​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഹോ​മി​യോ​പ്പ​തി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ഷ​ര്‍​മ​ദ് ഖാ​ന്‍, സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി