തോ​ട്ട​യ്ക്കാ​ട്ടു​ക​രയിൽ രണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണം
Thursday, September 5, 2024 3:40 AM IST
അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും 30,000 രൂ​പ​യും ന​ഷ്ട​മാ​യി

ആ​ലു​വ: തോ​ട്ട​യ്ക്കാ​ട്ടു​ക​ര ജി​സി​ഡി​എ റോ​ഡി​ലെ രണ്ടു വീ​ടു​ക​ളി​ല്‍ മോ​ഷ​ണം. ഈ വീ​ടു​ക​ളി​ൽ നി​ന്ന് അ​ഞ്ച് പ​വ​ൻ സ്വ​ർ​ണവും 30,000 രൂ​പ​യും ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്ന​ര മു​ത​ല്‍ നാ​ലു​​വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വൈ​ദേ​ഹി മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണം, 20,000 രൂ​പ എ​ന്നി​വ​യും ഇ​ജാ​സി​ന്‍റെ വീ​ടിന്‍റെ മു​ക​ൾനി​ല​യി​ല്‍ നി​ന്ന് പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

മ​റ്റു ര​ണ്ടു വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും വീ​ട്ടു​കാ​ര്‍ ബ​ഹ​ളം ​വച്ച​തി​നെ തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വൈ​കി​ട്ട് ആ​റു മു​ത​ല്‍ മോ​ഷ്ടടാവ് ഈ ​മേ​ഖ​ല നി​രീ​ക്ഷി​ക്കു​ന്ന​ത് സിസിടിവി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.