ബ​യോ മൈ​നിം​ഗി​ല്‍ അ​ഴി​മ​തി​യെ​ന്ന്
Thursday, September 5, 2024 3:40 AM IST
കൊ​ച്ചി: ബ​യോ​മൈ​നിം​ഗ് ക​രാ​റി​ല്‍ നി​ന്ന് സോ​ണ്ട​യെ ഒ​ഴി​വാ​ക്കി ഭൂ​മി ഗ്രീ​ന്‍ എ​ന്‍​ര്‍​ജി​യെ എ​ല്‍​പ്പി​ച്ചെ​ങ്കി​ലും അ​ഴി​മ​തി തു​ട​രു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം. ക​രാ​ര്‍ പ്ര​കാ​ര​മ​ല്ല ക​മ്പ​നി പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യു​ന്ന​ത്. ക​ണ​ക്കു​ക​ള്‍ പെ​രു​പ്പി​ച്ച് കാ​ട്ടി ക​രാ​ര്‍ തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ങ്ങി​ച്ചെ​ടു​ക്കാ​ന്‍ ക​ണ​ക്കി​ല്‍ കൃ​ത്രി​മം കാ​ട്ടു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ ആ​രോ​പി​ച്ചു.

ദി​വ​സേ​ന 3000 ട​ണ്‍ അ​ഴു​കി​യ മാ​ലി​ന്യം (ലേ​ജ​സി വേ​സ്റ്റ്) ബ​യോ​മൈ​നിം​ഗ് ചെ​യ്യ​ണ​മെ​ന്നാ​ണ് ക​രാ​റി​ലെ വ്യ​വ​സ്ഥ. മാ​സം ഒ​രു​ല​ക്ഷം ട​ണ്ണി​ന​ടു​ത്ത് സം​സ്‌​ക​ര​ണം ന​ട​ത്തേ​ണ്ടി​യി​രി​ക്കെ ജ​നു​വ​രി​യി​ല്‍ 27965 ട​ണ്‍, ഫെ​ബ്രു​വ​രി​യി​ല്‍ 39,720, മാ​ര്‍​ച്ചി​ല്‍ 52,260, ഏ​പ്രി​ല്‍ 89,850, മെ​യി​ല്‍ 66,880, ജൂ​ണി​ല്‍ 37,200, ജൂ​ലൈ​യി​ല്‍ 34,570, ഓ​ഗ​സ്റ്റ് 17 വ​രെ 13,980 ട​ണ്‍ മാ​ലി​ന്യം മാ​ത്ര​മാ​ണ് ബ​യോ​മൈ​നിം​ഗ് ചെ​യ്തി​ട്ടു​ള്ളു.


ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തൂ​ക്കം കാ​ണി​ക്കു​ന്ന​ത് മാ​ലി​ന്യ​ത്തി​ന്‍റെ ഭാ​രം കൂ​ടി​യ​തി​നാ​ലാ​ണ്. മ​റ്റു മാ​സ​ങ്ങ​ളി​ലെ ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ല്‍ ദി​വ​സേ​ന 1000 മു​ത​ല്‍ 1500 ട​ണ്‍ മാ​ലി​ന്യം മാ​ത്ര​മേ ആ​ര്‍​ഡി​എ​ഫ് ആ​ക്കി മാ​റ്റി​യി​ട്ടു​ള്ളു.

എ​ന്നാ​ല്‍ ക​രാ​ര്‍ ക​മ്പ​നി​യു​ടെ രേ​ഖ​യി​ല്‍ 3,62,385 ട​ണ്‍ ലേ​ജ​സി വേ​സ്റ്റ് സം​സ്‌​ക​രി​ച്ചു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. 72,684 ട​ണ്‍ ആ​ര്‍​ഡി​എ​ഫ് മാ​ത്ര​മേ ക​യ​റ്റി വി​ട്ട​താ​യി റി​പ്പോ​ര്‍​ട്ടി​ലു​ള്ളു.