മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​ര്‍ നാ​ളെ മു​ത​ല്‍ മ​റൈ​ന്‍​ഡ്രൈ​വി​ല്‍
Thursday, September 5, 2024 3:40 AM IST
കൊ​ച്ചി: കൊ​ടൈ​ക്ക​നാ​ലി​ലെ ഗു​ണാ​കേ​വും ജം​ഗി​ള്‍ സ​ഫാ​രി​യും നേ​രി​ട്ട് ആ​സ്വ​ദി​ക്കാ​ന്‍ മ​റൈ​ന്‍​ഡ്രൈ​വി​ല്‍ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു. പ​ന്ത​ല്‍ ട്രേ​ഡ് ഫെ​യ​ര്‍ അ​സോ​സി​യേ​റ്റ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വ് മൈ​താ​നി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന മെ​ഗാ ഓ​ണം ട്രേ​ഡ് ഫെ​യ​ര്‍ നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​ന് ന​ടി ഹ​ണി റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ക്ടോ​ബ​ര്‍ ആ​റു വ​രെ​യാ​ണ് ഫെ​യ​ര്‍.

അ​ക്വേ​റി​യം, പെ​റ്റ്‌​ഷോ, പ​ക്ഷി മേ​ള എ​ന്നി​ങ്ങ​നെ 150ല്‍ ​ഏ​റെ സ്റ്റാ​ളു​ക​ള്‍ മേ​ള​യി​ലു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യി കി​ഡ്‌​സ് സോ​ണ്‍, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ഫു​ഡ്‌​കോ​ര്‍​ട്ട് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ചു വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ 100 രൂ​പ​യാ​ണ് പ്ര​വേ​ശ​നഫീ​സ്.


സം​ഘാ​ട​ക​രാ​യ ബി​നു, മ​ഹേ​ഷ്, മി​ഥു​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.