സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​ന് നാ​ളെ തു​ട​ക്കം
Thursday, September 5, 2024 3:40 AM IST
കൊ​ച്ചി: വി​ല​ക്കു​റ​വും ഓ​ഫ​റു​ക​ളു​മാ​യി സ​പ്ലൈ​കോ ഓ​ണം ഫെ​യ​റി​ന് കൊ​ച്ചി​യി​ല്‍ നാ​ളെ തു​ട​ക്ക​മാ​കും. രാ​ത്രി 7.30ന് ​എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഓ​ണം ഫെ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ ആ​ദ്യ വി​ല്പ​ന​യും, ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ക്കും.

രാ​വി​ലെ 9.30 മു​ത​ല്‍ രാ​ത്രി എ​ട്ടുവ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ണം ഫെ​യ​റി​ല്‍ 13 ഇ​ന സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ, മ​റ്റ് അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, പ​ച്ച​ക്ക​റി, മി​ല്‍​മ കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യു​ടെ സ്വ​ന്തം ബ്രാ​ന്‍​ഡാ​യ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക വി​ല​ക്കു​റ​വും കോ​മ്പോ ഓ​ഫ​റു​ക​ളു​മു​ണ്ട്. ശ​ബ​രി സി​ഗ്‌​നേ​ച്ച​ര്‍ കി​റ്റ് എ​ന്ന പേ​രി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ കാ​രി​ബാ​ഗി​ല്‍ 255 രൂ​പ​യു​ടെ ആ​റ് വി​വി​ധ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ 189 രൂ​പ​യ്ക്ക് ന​ല്‍​കും.


നാ​ളെ മു​ത​ല്‍ ഓ​ണം ഫെ​യ​റു​ക​ളി​ലും സ​പ്ലൈ​കോ​യു​ടെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ഡീ​പ്പ് ഡി​സ്‌​കൗ​ണ്ട് അ​വേ​ഴ്‌​സ് ന​ട​പ്പാ​ക്കും. വി​വി​ധ സ​ബ്‌​സി​ഡി ഇ​ത​ര സാ​ധ​ന​ങ്ങ​ള്‍​ക്ക് സ​പ്ലൈ​കോ നി​ല​വി​ല്‍ ന​ല്‍​കു​ന്ന വി​ല​ക്കു​റ​വി​ന് പു​റ​മേ 10 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​യി​രി​ക്കും ഡീ​പ്പ് ഡി​സ്‌​കൗ​ണ്ട് അ​വേ​ഴ്‌​സി​ല്‍ ന​ല്‍​കു​ക. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു​മ​ണി​വ​രെ ആ​യി​രി​ക്കും ഡീ​പ്പ് ഡി​സ്‌​കൗ​ണ്ട് അ​വേ​ര്‍​സ്. 14 വ​രെ​യാ​ണ് ഓ​ണം ഫെ​യ​ര്‍.