ബ​സി​ൽ​നി​ന്നു തെ​റി​ച്ചു വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു ഗു​രു​ത​ര പ​രി​ക്ക്
Thursday, September 5, 2024 3:40 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് വ​രാ​പ്പു​ഴ റോ​ഡി​ൽ കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യ്ക്ക് സ​മീ​പം ബ​സി​ൽ നി​ന്നു തെ​റി​ച്ചു വീ​ണ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​ക്കു ഗു​രു​ത​ര പ​രി​ക്ക്.

കൊ​ങ്ങോ​ർ​പ്പി​ള്ളി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷി​രോ​ഷ്കു​മാ​ർ-​സി​മി ദ​മ്പ​തി​ക​യു​ടെ മ​ക​ൾ അ​നാ​മി​ക​യ്ക്കാ​ണു (17) ഗു​രു​ത​ര പ​രു​ക്കേ​റ്റ​ത്. പ​റ​വൂ​ർ പു​ല്ലം​കു​ളം ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​നാ​മി​ക.

ഇ​ന്ന​ലെ രാ​വി​ലെ 7.45 നു ​സ്വ​കാ​ര്യ​ബ​സി​ൽ സ്കൂ​ളി​ലേ​ക്കു പോ​കു​മ്പോ​ൾ കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യ്ക്കു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ന്‍റെ വാ​തി​ൽ അ​ട​യ്ക്കാ​ത്ത​താ​ണു വീ​ഴാ​ൻ കാ​ര​ണം.


റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ വി​ദ്യാ​ർ​ഥി​നി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നു എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ക​ഴു​ത്തി​നും ന​ടു​വി​നും കാ​ലി​നും ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.