യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Thursday, September 5, 2024 3:40 AM IST
കൊ​ച്ചി: പി.​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം.

ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ന് മു​മ്പി​ല്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ച്ച് ത​ട​ഞ്ഞ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പോ​ലീ​സ് പ​ല ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നി​ട്ടും പി​രി​ഞ്ഞു​പോ​കാ​തെ റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.


മാ​ർ​ച്ച് അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ജെ.​ജ​നീ​ഷ്, ജോ​ഷി പ​ള്ള​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.