വ്യാ​യാ​മ​ത്തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, September 4, 2024 11:15 PM IST
അ​ങ്ക​മാ​ലി: ഫി​റ്റ്ന​സ് സെ​ന്‍റ​റി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. അ​ങ്ക​മാ​ലി അ​ങ്ങാ​ടി​ക്ക​ട​വ് അ​ശ്വ​തി ഭ​വ​നി​ൽ പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍റെ​യും സു​കു​മാ​രി​യു​ടെ​യും മ​ക​ൻ സു​നീ​ഷ് (42)​ ആണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. നാ​യ​ത്തോ​ട് ക​വ​ല​യി​ലു​ള്ള ജി​മ്മി​ലാ​ണ് സു​നീ​ഷ് പ​തി​വാ​യി പോ​കു​ന്ന​ത്. രാ​വി​ലെ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​കി​ട​ങ്ങൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ.


കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ മാ​ൻ​റൈ​ൽ സൊ​ല്യൂ​ഷ​ൻ​സി​ൽ എ​ച്ച്ആ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​ണ്. ഭാ​ര്യ: മേ​ത​ല ഓ​ലി​ക്കാ​യം കു​ടും​ബാം​ഗം അ​ന്പി​ളി (സ്കൂ​ൾ കൗ​ണ്‍​സി​ല​ർ, ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പെ​രു​ന്പാ​വൂ​ർ). മ​ക്ക​ൾ: ന​ക്ഷ​ത്ര, ഈ​ശ്വ​ർ (ഇ​രു​വ​രും അ​ങ്ക​മാ​ലി ഡോ​ണ്‍ ബോ​സ്കോ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).