യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ
Wednesday, September 4, 2024 11:15 PM IST
കൊ​ച്ചി: യു​വ​തി​യെ വാ​ട​ക വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​യ​നാ​ട് സ്വ​ദേ​ശി അ​തു​ല്യ (27)യെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ​ച്ചാ​ളം ക​ണ്ണാ​മ്പി​ള്ളി ചെ​മ്മ​നം റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ല്‍ ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട് അ​ടു​ത്തു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തു​ല്യ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ന്‍​സി ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.


ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.