കാ​യ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, September 4, 2024 11:15 PM IST
പ​ന​ങ്ങാ​ട്: ഉ​ദ​യ​ത്തും​വാ​തി​ൽ യു​പി സ്കൂ​ളി​ന് സ​മീ​പം തെ​ക്കെ വേ​ല​ക്ക​ട​വ് ഭാ​ഗ​ത്ത് ചേ​പ്പ​നം കാ​യ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ഉ​ദ​യ​ത്തും വാ​തി​ലി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി വ​ടി​വേ​ലു (49) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് സം​ശ​യ​മു​ള്ള​താ​യി പ​ന​ങ്ങാ​ട് എ​സ്ഐ ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. കൂ​ടെ ജോ​ലി​ക്ക് പോ​യി​രു​ന്ന​വ​ർ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.


മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.