മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം അ​ട​ച്ചുപൂ​ട്ടി കോ​ണ്‍​ഗ്ര​സ് സ​മ​രം
Wednesday, September 4, 2024 4:07 AM IST
മു​വാ​റ്റു​പു​ഴ: വാ​ള​ക​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി കോ​ണ്‍​ഗ്ര​സ് സ​മ​രം. മാ​ലി​ന്യ സം​സ്ക​ര​ണം പാ​ളി സ​മീ​പ​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടേ​റി​യ​തോ​ടെ​യാ​ണ് കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടു​വാ​ൻ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.

സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് നോ​ർ​ത്ത് ആം​സ് ഇ​എ​ൻ​വി സൊ​ല്യൂ​ഷ​ൻ എ​ന്ന ക​ന്പ​നി​ക്ക് വാ​ള​കം പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി മ​റ​യാ​ക്കി സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഹോ​ട്ട​ൽ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് 31ന് ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ വാ​ള​കം പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ​ന്ന് മാ​ലി​ന്യ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന് പ​ഞ്ചാ​യ​ത്ത് പ​രാ​തി​യും ന​ൽ​കി. മാ​ലി​ന്യ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​ധി​കൃ​ത​ർ കേ​ന്ദ്ര​ത്തി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​ന്പോ​സ്റ്റ് ചാ​ക്കു​ക​ളും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഹാ​നി​യു​ണ്ടാ​ക്കു​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചു സ്ഥാ​പ​നം വീ​ണ്ടും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ളി​മോ​ൻ ചു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൾ​സി എ​ൽ​ദോ​സ്,

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ കെ. ​ചെ​റി​യാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​റാ​മ്മ ജോ​ണ്‍, ര​മ രാ​മ​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ലി​സി എ​ൽ​ദോ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഒ. ജോ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​വി. ജോ​സ്, റ്റി.​എം. എ​ൽ​ദോ, സ​ന്തോ​ഷ് പ​ഞ്ച​ക്കാ​ട്ട്,

കെ.​എം. മാ​ത്തു​ക്കു​ട്ടി, മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​ന്ധു ബെ​ന്നി, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ പാ​പ്പാ​ലി​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ​ൽ ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ൽ​ജി​ത്ത് മാ​ത്യു, ക​ഐ​സ്യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജെ​റി​ൻ ജേ​ക്ക​ബ് പോ​ൾ, കെ​എ​സ്്യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ യാ​ക്കോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു