കാ​ർ​ഷി​ക സെ​മി​നാ​റും മു​റ്റ​ത്തെ മു​ല്ല വാ​ർ​ഷി​ക​വും
Wednesday, September 4, 2024 4:07 AM IST
കൂ​ത്താ​ട്ടു​കു​ളം: ഐ​എ​ഫ്എ​ഫ്സി​ഒ കാ​ർ​ഷി​ക സെ​മി​നാ​റും മു​റ്റ​ത്തെ മു​ല്ല വാ​ർ​ഷി​ക​വും ഇ​ന്ന് ന​ട​ക്കും. കൂ​ത്താ​ട്ടു​കു​ളം ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഇ​ഫ്കോ​യു​മാ​യി ചേ​ർ​ന്ന് കാ​ർ​ഷി​ക സെ​മി​നാ​റി​ൽ നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ, വ​ള​പ്ര​യോ​ഗ​ങ്ങ​ൾ, നാ​നോ വ​ള​ങ്ങ​ൾ, ഫോ​ളി​യ​ർ വ​ള​ങ്ങ​ൾ, അ​വ​യു​ടെ ഉ​പ​യോ​ഗ​രീ​തി​ക​ൾ തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സു​ക​ൾ ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അം​ബി​ക രാ​ജേ​ന്ദ്ര​ൻ ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം നി​ർ​വ​ഹി​ക്കും.


സെ​മി​നാ​ർ ഇ​ഫ്കോ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി.​കെ. അ​ഭി​ൻ ന​യി​ക്കും. തു​ട​ർ​ന്ന് മു​റ്റ​ത്തെ മു​ല്ല വാ​ർ​ഷി​ക​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​പ്പു ജെ. ​കോ​ട്ട​യ്ക്ക​ലി​നെ ആ​ദ​രി​ക്ക​ലും ന​ട​ക്കു​മെ​ന്ന് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് രാ​ജ​ൻ പ​ടി​ഞ്ഞാ​റ​യി​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ഭി​ലാ​ഷ് എ​സ്. ന​ന്പൂ​തി​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.