പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, September 4, 2024 4:03 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി, എ​സ്ടി​യു യൂ​ണി​യ​നു​ക​ളി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഓ​രോ ര​ണ്ടു വ​ർ​ഷം കൂ​ടു​ന്പോ​ഴും ന​ട​പ്പാ​ക്കു​ന്ന രീ​തി​യാ​ണ് ക​രാ​ർ​പ്ര​കാ​രം നി​ല​വി​ലു​ള്ള​ത്.

എ​ന്നാ​ൽ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞു നാ​ലു മാ​സം പി​ന്നി​ട്ട ശ​ഷ​വും വ​ർ​ധ​ന ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ക്ഷേ​മ​ബോ​ർ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​കി​ത്സ, പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.


പ്ര​തി​ഷേ​ധ യോ​ഗം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത​പ​ക്ഷം 19 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.