നേ​ര്യ​മം​ഗ​ലം പാ​ലം അ​പ്രോ​ച്ച് റോ​ഡ് : വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു
Wednesday, September 4, 2024 4:03 AM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ല​ത്ത് പു​തി​യ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് വ​രു​ന്ന ഭാ​ഗ​ത്ത് പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

എ​ൻ​എ​ച്ച് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പം പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​വ​ർ​ക്ക് പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ത​ട​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ നി​ല​പാ​ട്.

എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. എം​പി, എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്തം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​ൻ തീ​രു​മാ​ന​മാ​യ​ത്. വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന അ​ന്പി​ളി ശ്യാ​മി​ന് 12,02,144 രൂ​പ​യും ഷാ​ന്‍റി​മോ​ൾ 7,52,063 രൂ​പ​യും ശി​വ​ൻ 10,95,425 രൂ​പ​യും പു​രു​ഷോ​ത്ത​മ​ൻ 4,30,608 രൂ​പ​യും എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വി​വ​രം സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി എം​പി വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.


കൂ​ടാ​തെ ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കു​വാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​വാ​ൻ ജി​ല്ലാ ക​ള​ക്ട​റ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ്ഥ​ല​ത്തു​നി​ന്ന് മാ​റു​ന്ന​വ​ർ​ക്ക് ആ​റു​മാ​സ​ത്തെ വീ​ട് വാ​ട​ക കൊ​ടു​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ഹൈ​വേ വി​ഭാ​ഗ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗം സൗ​മ്യ ശ​ശി, ജൈ​മോ​ൻ ജോ​സ്, ജോ​സ് സ​വി​ത, സി.​പി. ഉ​മ്മ​ർ, എം.​വി. ദീ​പു, ജോ​യി അ​റ​യ്ക്ക​കു​ടി, ശ്രീ​ജി​ത്ത് ശി​വ​ൻ, സി.​പി. ഷ​മീ​ർ, ഷ​രീ​ഫ് ചി​ര​ങ്ങ​ര എ​ന്നി​വ​ർ എം​പി​ക്കൊ​പ്പം കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു.