അ​റ്റ​കു​റ്റ​പ്പ‌​ണി ന​ട​ത്തി​യ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് : റോ​ഡി​ലെ കു​ഴി യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി
Wednesday, September 4, 2024 4:03 AM IST
മൂ​വാ​റ്റു​പു​ഴ: 130 ജം​ഗ്ഷ​നി​ലെ റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മാ​ണ് കു​ഴി​ക​ൾ. ടാ​ർ ഇ​ള​കി​രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ‌‌

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് ത​ക​ർ​ന്ന് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പൈ​പ്പി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷം റോ​ഡി​ൽ വേ​ണ്ട​വി​ധം ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​രു​ന്ന​താ​ണ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.


കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ എ​ത്തു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ ചാ​ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ടാ​ർ ഇ​ള​കി റോ​ഡി​ൽ മെ​റ്റ​ൽ ചി​ത​റി കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​ന് മു​ൻ​പ് കു​ഴി അ​ട​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.