ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 4, 2024 4:03 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യും ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യും കേ​ര​ള ഐ ​ബാ​ങ്ക് അ​സോ​സി​യേ​ഷ​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, ന​ഗ​ര​സ​ഭ​യി​ലെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും എ​ല്‍​എ​ഫ് ആ​ശു​പ​ത്രി​യി​ലേ​യും ജീ​വ​ന​ക്കാ​ര്‍, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ അ​ണി​നി​ര​ന്ന ബോ​ധ​വ​ത്കര​ണ പ്ര​ച​ര​ണ ജാ​ഥ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ് എ​ച്ച്ഒ ആ​ര്‍.​വി. അ​രു​ണ്‍​കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സി​നി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍​എ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സു​നി​ല്‍ ജെ.​ ഇ​ള​ന്ത​ട്ട് നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


കേ​ര​ള ഐ ​ബാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​വ​ര്‍​ഗീ​സ് പാ​ലാ​ട്ടി, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ടി.​വൈ.​ ഏ​ല്യാ​സ്, ല​ക്‌​സി ജോ​യ്, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം റീ​ത്ത പോ​ള്‍, ബി​ജെ​പി പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​ര്‍ എ.​വി.​ ര​ഘു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബാ​സ്റ്റി​ന്‍ ഡി.​ പാ​റ​യ്ക്ക​ല്‍,

ലി​ല്ലി ജോ​യ്, ലി​സി പോ​ളി, സ​രി​ത അ​നി​ല്‍​കു​മാ​ര്‍, മോ​ളി മാ​ത്യു, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എം.​വി.​സാ​ബു, കി​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ന്‍ പി.​ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.