ഹ​രി​ത​ക​ര്‍​മ സേ​ന​യ്‌​ക്കൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ളും
Wednesday, September 4, 2024 4:03 AM IST
കൊ​ച്ചി: മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തും ത​രം തി​രി​ക്കു​ന്ന​തും ക​ണ്ട​റി​ഞ്ഞ് തൃ​ക്കാ​ക്ക​ര കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍.

പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​രി​സ്ഥി​തി എ​ന്ന ല​ക്ഷ്യ​വു​മാ​യി തൃ​ക്കാ​ക്ക​ര കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് റേ​ഞ്ചേ​ഴ്‌​സ്, എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് ഹ​രി​ത​ക​ര്‍​മ സേ​ന​യോ​ടൊ​പ്പം പ​ങ്കാ​ളി​ക​ളാ​യ​ത്. ഓ​രോ തൊ​ഴി​ലി​ന്‍റെ​യും മ​ഹ​ത്വം മ​ന​സി​ലാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.


തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​വ​സ​രം ഒ​രു​ക്കി​യ​ത്. പ്രി​ന്‍​സി​പ്പ​ല്‍ ടി. ​തോ​മ​സ്, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ സ്മി​ത ജോ​ര്‍​ജ്, റേ​ഞ്ച​ര്‍ ലീ​ഡ​ര്‍ ശ്രീ​ജ പി. ​ച​ന്ദ്ര​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ മേ​രി വി​നീ​ത എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.