ചെ​ങ്ങ​മ​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​രി​ങ്കു​ര​ങ്ങെ​ത്തി
Wednesday, September 4, 2024 4:03 AM IST
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് മേ​ഖ​ല​യി​ൽ ഒ​രു ക​രി​ങ്കു​ര​ങ്ങ് വി​ല​സു​ന്നു.​ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്തെ വീ​ടു​ക​ളി​ലാ​ണ് ഓ​രാ​ഴ്ച​യോ​ള​മാ​യി ക​രി​ങ്കു​ര​ങ്ങ് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത്.

നാ​ട​ൻ കു​ര​ങ്ങു​ക​ളെ അ​പേ​ക്ഷി​ച്ച് അ​ക്ര​മ​ണ​കാ​രി​ക​ള​ല്ലെ​ങ്കി​ലും കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. വ​നം വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​വ അ​ക്ര​മ​കാ​രി​ക​ള​ല്ലെ​ന്നും എ​ന്നാ​ൽ ഭ​ക്ഷ​ണം കൊ​ടു​ക്ക​രു​തെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.


ഭ​ക്ഷ​ണം ന​ൽ​കി​യി​ൽ പി​ന്നീ​ട് ല​ഭി​ക്കാ​താ​കു​മ്പോ​ൾ അ​ക്ര​മ​ണ​ത്തി​ന് മു​തി​രു​മെ​ന്നും വ​നം​വ​കു​പ്പ് പ​റ​യു​ന്നു. വീ​ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ല​ക്കി​യി​ടു​ന്ന തു​ണി​ക​ളും ക​രി​ങ്കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​മോ​യെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.